പാലായിലെ സമുദായാംഗങ്ങൾക്കിടയിൽ മാണി സി കാപ്പൻ അനുകൂല തരംഗമെന്ന് വെള്ളാപ്പള്ളി
പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി സി കാപ്പൻ അനുകൂല തരംഗമാണുള്ളതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ രീതിയിൽ പോകുകയാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയിക്കാൻ സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
രണ്ടില ചിഹ്നം ഇല്ലാതെ കേരളാ കോൺഗ്രസിന് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാനാകും. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും പിന്തുണയുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന മൂല്യസംരക്ഷണവുമായി എസ് എൻ ഡി പി യോഗം മുന്നോട്ടുപോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. സി പി സുഗതൻ വെറും കടലാസ് പുലിയാണ്. സമിതിയിൽ നിന്ന് സുഗതൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.