52 വര്‍ഷം എംഎല്‍എയായിരുന്ന ഒരാളുടെ മണ്ഡലമാണോ ഇത്; ദയവ് ചെയ്ത് പാലാ മോഡല്‍ വികസനം എന്ന് പറയരുത്, ചിരിവരും

  • 295
    Shares

അനിഷ് ഷംസുദ്ദീന്‍

കേരളത്തിലെ ഏറ്റവും വികസിത മണ്ഡലമാണൊ പാല ?

പാലയിൽ എത്ര വ്യവസായങ്ങളുണ്ട് ? എത്ര സാങ്കേതിക/ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ? മികച്ച മാതൃകാ സർക്കാർ ആശുപത്രികൾ ? കോഴിക്കോട് നടക്കാവ് സ്‌കൂൾ പോലെ എത്ര മാതൃകാ സ്‌കൂളുകൾ പാലയിലുണ്ട് ?

52 വർഷം MLA യും 25 വർഷം സുപ്രധാന വകുപ്പുകളുമായി ഭരണ മുന്നണിയെ നിയന്ത്രിചിരുന്ന ഒരാളുടെ മണ്ഡലത്തിലെ വികസനങ്ങൾ ഇപ്പൊഴും റോഡുകൾ മാത്രമാണ്

വീതിയില്ലാത്ത കുറേ റോഡുകൾ , പൂർത്തിയാക്കാത്ത ഒരു By- പാസ് , ഒരു മിനി സിവിൽ സ്റ്റേഷൻ …. തീർന്നു പാലയിലെ വികസനം

1990 കൾ വരെ റോഡ് പണിയുന്നതായിരുന്നു നാട്ടിലെ ഏറ്റവും വലിയ വികസനം . നിഷേധിക്കുന്നില്ല , അന്നോക്കെ പാലയിൽ നല്ല റോഡുകൾ മാണി കൊണ്ടുവന്നിട്ടുമുണ്ട് . എന്നാൽ ഈ 2019 ലും മാണിക്ക് ചൂണ്ടിക്കാണിക്കാൻ റോഡുകൾ ടാർ ചെയ്തത് മാത്രമേ ഒള്ളു .

പാലാ മുനിസിപ്പാലിറ്റി 1945 ൽ രൂപീകരിച്ചതാണ് .
പാലയുടെ തിലകക്കുറിയായ് St തോമസ കോളേജും , അൽഫോൺസയും മാണി MLA ആകുന്നതിനു മുൻപേ ഉണ്ട് .

52 വർഷം കൊണ്ട് മാണി കൊണ്ട് വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാനും പ്ലസ്റ്റു , ഒരു പോളിയും മാത്രമാണ് . കൊച്ചിൻ യൂണിവേർസ്സിറ്റി പോലെയൊ , iiT , iIM പോലെ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഒന്നും തന്നെ പാലയിൽ ഇല്ല .

ഒരു ക്യാൻസർ സെന്റർ , അല്ലെങ്കിൽ മെഡിക്കൽ കോളേജിനു തുല്യമായ ഒരു ആശുപത്രിയൊ , സ്ത്രീ ശാക്തീകരണത്തിനായ് എന്തെങ്കിലും പദ്ധതികളൊ അങ്ങനെ ഒന്നും തന്നെ ഇല്ല .

പിന്നെ പാലയിൽ കാണുന്ന വികസനം എന്തെന്ന് ചോദിച്ചാൽ റബറിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടി . അതോടെ 50 സെന്റിൽ റബർ നട്ടവനും അത്യാവശ്യം ജീവിക്കാൻ ആവശ്യമായ വരുമാന കിട്ടിക്കൊണ്ടിരുന്നു . 5 ഏക്കറിൽ കൂടുതലുള്ളവനൊക്കെ കോടീശ്വരനുമായി . അത് വഴി കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിചു , അവരെല്ലാം പാശ്ചാത്യ നാടുകളിലേക്ക് കുടിയേറി . അതോടെ പാലയിൽ പട്ടിണി കുറഞ്ഞു . ഫോറിൻ മണിയുടെ പളപളപ്പ് നാട്ടിൽ പ്രത്യക്ഷത്തിൽ തന്നെ കണ്ട് തുടങ്ങി . ഇതിനെയാണ് പാലയിലെ കൊട്ടിഘോക്കുന്ന വികസനം എന്ന് പറയുന്നത്

പാലയുടെ സമീപ പ്രദേശങ്ങളായ തൊടുപുഴ , കാഞ്ഞിരപ്പള്ളി , ഏറ്റുമാന്നൂർ , പേട്ട , കുത്താട്ടുകുളം എന്നിവിടങ്ങളിലൊക്കെ ഉള്ളതിൽ കൂടുതലായ് പാലയിൽ എന്തെങ്കിലുമുണ്ടൊ ?

സാധാരണ പഞ്ചായത്തുകൾ റവന്യൂ വരുമാനം കൂടുന്നതനുസരിച്ച് മുനിസിപ്പാറ്റിയായ് അപ് ഗ്രേഡ് ചെയ്യപ്പെടും . എന്നാൽ പാലയിൽ ഇപ്പൊഴും 1945 ൽ രൂപീകരിച്ച പാലമുനിസിപ്പാലിറ്റി മാത്രമാണു ഒരേഒരു മുനിസിപ്പാലിറ്റി .

റബർ കർഷകർക്ക് വേണ്ടി ഒരു റബർ അധിഷ്ടിത വ്യവസായമൊ , മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായമൊ 13 വർഷം ധനമന്ത്രിയായിരുന്ന കെ എം മാണി കൊണ്ടുവന്നിട്ടില്ല. ഇന്ത്യയിലെ ഏക റബർ അധിഷ്ടിത വ്യവസായ പാർക്ക് എറണാകുളം ജിലയിലെ ഐരാപുരത്താണ് , പാലയിലല്ല

ഇന്ത്യയിലെ ഏറ്റവും വലിയ റബർ ഉപഭോക്താക്കൾ മനോരമ കുടുംബത്തിന്റെ MRF ടയേർസ്സ് ആണല്ലൊ . അതുകൊണ്ട് തന്നെ റബർ വില ഏറ്റവും കുറഞ്ഞിരിക്കേണ്ടത് മനോരമയുടെയും , മനോരമ നിർലോഭം പിന്തുണക്കുന്ന K M മാണിയുടെയും ആവശ്യമായിരുന്നെന്ന് പാലയിലെ പാവപ്പെട്ട റബർ കർഷകർക്ക് ഇന്നു മനസിലായിട്ടില്ല എന്നതായിരുന്നു മാണിയുടെ വിജയം

‘ പാലാഴി റബർ ‘ എന്ന പേരിൽ ഒരു സഹകരണ സ്ഥാപനം ഉണ്ടാക്കാൻ ഇടക്കൊന്ന് ശ്രമിച്ചു നോക്കിമാണി . എന്നാൽ അതിനായ് പിരിച്ച 4 കോടി പോയ വഴി പിന്നെ പുല്ലു മുളചിട്ടില്ല .
വെറും അഞ്ച് വർഷം മന്ത്രിയായിരുന്ന അടൂർ പ്രകാശ് കോന്നിയിൽ കൊണ്ടുവന്ന വികസനം പോലും 52 വർഷം കൊണ്ട് മാണി പാലയിൽ കൊണ്ടുവന്നിട്ടില്ല

കെ എം മാണി ആകെ പാലക്കാർക്ക് ചെയ്ത ഗുണ എന്തെന്നാൽ മീനച്ചിലാറിൽ നിന്ന് ആവശ്യത്തിന് മണൽ വാരാനും , കിഴക്കൻ മല തോന്നിയത് പോലെ കയ്യേറാനും മാണി എല്ലാ സഹായവും ചെയ്തു . കെ എം മാണിയും ‘കെ കൊ മാണി ‘ ഗ്രൂപ്പും കേരളത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിൽ ഇപ്പൊഴുള്ളതിനേക്കാൽ ഇരട്ടിയെങ്കിലും വനം ഉണ്ടായിരുന്നേനെ . സകല കയ്യേറ്റങ്ങളെയും പ്രോൾസാഹിപ്പിച്ച് അതിൽ നിന്ന് വിഹിതം പറ്റി വെയിൽകൊള്ളാതെ , സമരങ്ങൾ ചെയ്യാതെ ജീവിക്കുന്ന ഒരു പ്രത്യേക ഇനം ‘ ജനധിപത്യ ‘ പാർട്ടിയാണ് ‘ കെ. കൊ . മാണി ‘ പാർട്ടി

മീനച്ചിലാറും കിഴക്കൻ മലയും കയ്യേറിയ കുറച്ച് കൊച്ചുമുതലാളിമാരും , റബറും , NRI സുമാണു ‘ വികസിത പാല ‘ എന്ന് ഗിമ്മിക്കിനു പിറകിൽ .

പാലയിലെ ഏതൊരാളെയും മാണി പേരെടുത്ത് വിളിക്കുമായിരുന്നു . കഴിഞ്ഞ 52 വർഷത്തിൽ മാണി കൂടാത്ത ഒരു കല്യാണം പോലും പാലയിൽ നടന്നിട്ടുണ്ടാവില്ല എന്നാണ് പറയപ്പെടുന്നത് . എല്ലാ കല്യാണവും , മരിച്ചടക്കിനും , അടിയന്തിരത്തിനും മാണി വരും . പാലാക്കാർക്ക് അത് തന്നെ ധാരാളം മതിയായിരുന്നു

( കേരള രാഷ്ട്രീയത്തിൽ മാണിയുണ്ടാക്കിയ ഏറ്റവും മോശം മാതൃക അതായിരുന്നു . പിന്നീട് കെ ബാബു , ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല നേതാക്കളും ഈ ഒരു മാതൃകയിൽ ‘ ജനകീയ’ നേതാക്കളായ് )

എന്തിനേറെ പറയുന്നു 25 വർഷം മന്ത്രിയായ് മാണി ഏറ്റവും കൂടുതൽ സഞ്ചരിച്ച കോട്ടയം – തിരുവനന്തപുരം MC റോഡ് വഴി നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടൊ ? രണ്ട് വാഹനങ്ങൾക്ക് ഒരുമിച്ച് കടന്ന് പോകാൻ കഴിയാത്ത ഇടുങ്ങിയ കലുങ്ങുകൾ , പൊട്ടിപ്പൊളിഞ്ഞ റോഡുകൾ , കുപ്പിക്കഴുത്ത് പോലെ ജങ്ഷനുകൾ .

ഏതാണ്ട് മൂന്നാല് വർഷമായിട്ടൊള്ളു MC റോഡ് വികസിപ്പിച്ച് തുടങ്ങിയട്ട് . ബ്ലൊ ക്കെല്ലാം മാറി വീതി കൂട്ടി , പുതുക്കിപണിയുന്ന MC റോഡിലൂടെ കോട്ടയത്ത് നിന്ന് തിരുവനന്തപരത്തേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം കെ എം മാണിക്ക് ഉണ്ടായില്ല .

പാലാ നോക്കികളും , മാണി സ്‌നേഹികളുമായവർ ആരെങ്കിലും ഉണ്ടെങ്കിൽ എന്താണ് പാലാമോഡൽ വികസനം എന്ന് പറഞ്ഞ് തന്നാൽ കൊള്ളായിരുന്നു , അറിയാൻ വേണ്ടിയാണ്

NB- കുസാറ്റും , കളമശേരി മെഡിക്കൽ കോളേജും , മെട്രൊയും , ലുലുമാളും ,HMT , FACT , TCC , IRE കാർബോറാണ്ടം തുടങ്ങിയ വൻ വ്യവസായ ശാലകളും , രണ്ട് മുനിസിപ്പാലിറ്റിയുമുള്ള കളമശേരി മണ്ഡലത്തിൽ ജീവിക്കുന്ന എനിക്കൊക്കെ ‘ പാലയിലെ വികസനം ‘ എന്ന് കേട്ടാൽ സത്യത്തിൽ ചിരി വരുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *