പാലായിൽ സസ്‌പെൻസ്; ജോസഫ് വിഭാഗത്തിൽ നിന്നും ഒരാൾ നാമനിർദേശ പത്രിക നൽകി

പാലായിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ നിർണായക നീക്കവുമായി ജോസഫ് വിഭാഗം. ജോസ് ടോമിന് ബദലായി ജോസഫ് പക്ഷത്തെ ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കർഷക യൂനിയൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ജോസഫ് കണ്ടത്തിൽ

പിജെ ജോസഫിന്റെ പി എയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. രണ്ടില ചിഹ്നത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.

പ്രത്യേക സാഹചര്യത്തിലാണ് നാമമനിർദേശ പത്രിക നൽകിയതെന്ന് ജോസഫ് കണ്ടത്തിൽ പറയുന്നു. ഇതിൽ രാഷ്ട്രീയമില്ല, സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രണ്ടില ചിഹ്നത്തിൽ നിയമപോരാട്ടം നടത്തുമെന്ന് ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *