പാലക്കാട് ആദിവാസി യുവാക്കളുടെ തല എസ് ഐ മൊട്ടയടിപ്പിച്ചു; എസ്‌ഐയെ സ്ഥലം മാറ്റി

  • 12
    Shares

ആദിവാസി യുവാക്കളെ നിർബന്ധപൂർവം തല മൊട്ടയടിപ്പിച്ച എസ് ഐക്കെതിരെ നടപടി. പാലക്കാട് മീനാക്ഷിപുരം എസ് ഐക്കെതിരെയാണ് പരാതി. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു. എസ് ഐയെ കല്ലേക്കാട് എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

മീനാക്ഷിപുരം മൂലത്തറ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ സഞ്ജയ്, നിധീഷ് എന്നിവരും ഇവരുടെ സുഹൃത്തിനെയുമാണ് എസ് ഐ തല മൊട്ടയടിപ്പിച്ചത്. ഉത്സവത്തിനിടെ സംഘർഷമുണ്ടാകുകയും പോലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരല്ല പ്രശ്‌നക്കാരെ്‌ന് മനസ്സിലായെങ്കിലും നീട്ടി വളർത്തി മുടി മുറിച്ച ശേഷം വീട്ടിൽ പോയാൽ മതിയെന്ന് എസ് ഐ നിർബന്ധം പിടിക്കുകയായിരുന്നു

നേർച്ചയുടെ ഭാഗമായാണ് മുടി നീട്ടിവളർത്തിയതെന്ന് പറഞ്ഞെങ്കിലും എസ് ഐ സമ്മതിച്ചില്ല. എസ് ഐ വിനോദും പോലീസുകാരും ചേർന്ന് ബാർബർ ഷോപ്പിൽ ഇവരെ എത്തിച്ച ശേഷം മൊട്ടയടിപ്പിക്കുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *