രാജിവെച്ച് മുങ്ങിയ കോൺഗ്രസ് കൗൺസിലർ ബിജെപി ഓഫീസിൽ പൊങ്ങി

  • 19
    Shares

പാലക്കാട് നഗരസഭാ അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാജിവെച്ച് മുങ്ങിയ കോൺഗ്രസ് കൗൺസിലർ ബിജെപി ഓഫീസിൽ പൊങ്ങി. കോൺഗ്രസ് കൗൺസിലറായ ശരവണനാണ് ബിജെപി അംഗത്വം എടുത്ത് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ സിപിഎം പിന്തുണക്കില്ലെന്നും ഇതാണ് ബിജെപി അധികാരത്തിൽ തുടരാൻ കാരണമെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ സിപിഎം അവിശ്വാസത്തെ പിന്തുണക്കാമെന്ന് ഉറപ്പ് നൽകിയപ്പോഴാണ് കോൺഗ്രസിന്റെ കൗൺസിലർ സംഘപരിവാർ പ്രേമം പകൽവെളിച്ചത്തിൽ തുറന്നുപറഞ്ഞ് അങ്ങോട്ടേക്ക് പോയത്.

രാജിവെച്ചതിന് ശേഷം ശരവണൻ ഒളിവിലായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം ബിജെപി ഓഫീസിൽ ശരവണനെ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *