പാലക്കാട് 59 യുപി സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തയാൾ അറസ്റ്റിൽ

പാലക്കാട് പട്ടാമ്പിക്കടുത്തുള്ള യു പി സ്‌കൂളിലെ 59 വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കക്കാട്ടിരി സ്വദേശിയായ പൂലേരി വളപ്പിൽ കൃഷ്ണനെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തായതിന് പിന്നാലെ കഴിഞ്ഞ 11 ദിവസം ഇയാൾ ഒളിവിലായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്.

പോക്‌സോ നിയമപ്രകാരം നാല് വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്. 10 കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്‌കൂളിന് സമീപത്ത് സ്റ്റേഷനറി കട നടത്തുന്നയാളാണ് കൃഷ്ണൻ. മിഠായിയും മറ്റും വാങ്ങാനെത്തിയിരുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. കൂട്ടത്തിലൊരു കുട്ടി സ്‌കൂൾ അധ്യാപകരോട് കാര്യം പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തായതും കൂടുതൽ കുട്ടികൾ പരാതി പറഞ്ഞും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *