പാലക്കാട് വാളയാറിൽ കണ്ടെയ്‌നർ ലോറിയും ഓമ്‌നിയും കൂടിയിടിച്ചു; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

പാലക്കാട് വാളയാറിൽ കണ്ടെയ്‌നർ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കൂട്ടികളാണ്.

എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. അവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന വാനിൽ 12 പേരുണ്ടായിരുന്നു. കണ്ടെയ്‌നർ ലോറി തിരിക്കുന്നതിനിടെ ഓമിനി ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു

കുനിയമുത്തൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *