പാലാരിവട്ടം പാലം: കരാറുകാരന് മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നതായി വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി വിജിലൻസ്. പാലം നിർമിച്ച കരാറുകാരന് മുൻകൂർ പണം വായ്പയായി നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലൻസ് പറയുന്നു

കേസിലെ ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിലാണ്. ഇതിൽ സമർപ്പിക്കുന്ന എതിർ സത്യവാങ്മൂലത്തിലാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പരാമർശമുള്ളത്. ചട്ടം ലംഘിച്ച് കരാറുകാരന് വായ്പ നൽകിയതാണ് ടി ഒ സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഈ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്ന് ടി ഒ സൂരജ് നേരത്തെ ആരോപിച്ചിരുന്നു

മുൻകൂർ തുക നൽകാൻ ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ്. പൊതുമേഖലാ ബാങ്കുകളിൽ ഇന്ന് 13 ശതമാനം വരെ പലിശയുണ്ടായിരുന്നുവെങ്കിൽ വെറും ഏഴ് ശതമാനം പലിശക്കാണ് പണം നൽകിയത്. ഇതിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നു. ഇതുവഴി സർക്കാർ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *