പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടുന്നു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടുന്നു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിലെ പ്രതിയുമായ ടി ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്.

ടിഒ സൂരജ് ഒപ്പിട്ടിരുന്ന ഫയലുകൾ ഇബ്രാഹിം കുഞ്ഞ് കണ്ടിരുന്നതായി വിജിലൻസ് സംഘം കണ്ടെത്തി. രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റ് സംബന്ധിച്ച തീരുമാനമുണ്ടാകും. ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് സാധ്യത കൂടുതൽ

പാലം നിർമിക്കുന്നതിന് മുമ്പായി 8.25 കോടി രൂപ മുൻകൂർ അനുവദിച്ചതാണ് ടി ഒ സൂരജിനെ അറസ്റ്റ് ചെയ്യാൻ കാരണം. പണം മുൻകൂർ നൽകാൻ ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്നുവെന്ന് സൂരജ് മൊഴി നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *