പാലാരിവട്ടം മേൽപ്പാലം അഴിമതി: തുക മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞെന്ന് ടി ഒ സൂരജ്

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണെന്ന് ടി ഒ സൂരജ് പറഞ്ഞു.

തുക അനുവദിക്കാൻ ശുപാർശ ചെയ്തത് അന്നത്തെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ കേരളാ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജാരാക്കാൻ കൊണ്ടുപോകുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിനോടാണ് സൂരജിന്റെ പ്രതികരണം

റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *