ടി ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും; ഇബ്രാഹിംകുഞ്ഞിന്റെ കുരുക്ക് മുറുകുന്നു

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. ജയിലിൽ ചോദ്യം ചെയ്യാനാണ് വിജിലൻസ് അപേക്ഷ നൽകിയിരിക്കുന്നത്.

മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ ടി ഒ സൂരജ് ആരോപിക്കുന്നുണ്ട്.

കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി സുമിത് ഗോയലിന് ഏതൊക്കെ നേതാക്കൾ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാമെന്നും വിജിലൻസ് പറഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *