പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോയെന്ന് ഹൈക്കോടതി; യഥാർഥ ഉത്തരവാദി ആരെന്നും കോടതി

പാലാരിവെട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരെന്ന് ഹൈക്കോടതി. പാലാരിവട്ടം മേൽപ്പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോയെന്ന വിമർശനവും കോടതി ഉയർത്തി. ഒരു സിനിമാക്കഥയാണ് യാഥാർഥ്യമായത്. ഇതിന്റെ ഉത്തരവാദി ആരാണെന്ന് കോടതി ചോദിച്ചു

വിജിലൻസ് അന്വേഷണ പുരോഗതിയും പ്രതികളുടെ പങ്കാളിത്തവും രേഖാമൂലം അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. പാലം തകർന്നതുവഴി സർക്കാരിനുണ്ടായ സാമ്പത്തിക ബാധ്യതയും രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു. പാലം പൊളിച്ചു പണിയുമ്പോൾ കോടികളുടെ നഷ്ടമല്ലേ ഉണ്ടാകാൻ പോകുന്നതെന്ന് കോടതി ചോദിച്ചു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു മുഖ്യപ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായ ടി ഒ സൂരജ് ജാമ്യഹർജിയിൽ കോടതിയെ അറിയിച്ചത്. കേസിൽ വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന എതിർസത്യവാങ്മൂലം നിർണായകമാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *