ഇ ശ്രീധരനും സംഘവും പാലാരിവട്ടം മേൽപ്പാലം പരിശോധിക്കുന്നു; റിപ്പോർട്ട് ഉടൻ നൽകും

Loading...

ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തുന്നു. രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കാൺപൂർ ഐഐടിയിൽ നിന്നുള്ള ഡോ. മഹേഷ് ടണ്ടനെയും ശ്രീധരൻ പരിശോധനക്കായി ഒപ്പം ചേർത്തിട്ടുണ്ട്.

ചെന്നൈ ഐഐടി വിദഗ്ധൻ അളകസുന്ദരവും സംഘത്തിലുണ്ട്. ശ്രീധരനും സംഘവും നൽകുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പാലം പൊളിച്ചു നീക്കണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.

പാലം ഒരു കോൺക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ശ്രീധരനെ ചുമതലേയൽപ്പിച്ചത്. പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടീസ് അയച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *