പാലാരിവട്ടം മേൽപ്പാലം നിർമാണം: പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയിൽ പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലൻസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് ഇന്ന് അപേക്ഷ നൽകും

ആർ ഡി എസ് പ്രൊജക്ട് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എജിഎം എംടി തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ട് മുതൽ നാല് വരെ പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

കരാറുകാരനും മൂന്ന് സർക്കാരുദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലാത്ത പാലം സാമ്പത്തിക ലാഭത്തിനായി നിർമിച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *