ഇബ്രാഹിം കുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ വാദങ്ങൾ കള്ളമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ

പാലാരിവട്ടം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ കള്ളമെന്ന് വിജിലൻസ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിജിലൻസ് ഇക്കാര്യം പറയുന്നത്.

കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നായിരുന്നു ടി ഒ സൂരജിന്റെ ആരോപണം. എന്നാൽ ഈ വാദം തെറ്റാണെന്ന് വിജിലൻസ് പറയുന്നു. പലിശയില്ലാതെ മുൻകൂർ പണം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞതായുള്ള ആരോപണം തെറ്റാണ്. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടില്ല

പലിശ എത്രയെ്ന്ന് തീരുമാനിച്ചത് ടി ഒ സൂരജ് തനിച്ചാണ്. എന്നാൽ അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *