പാലാരിവട്ടം പാലം അഴിമതി: ഉന്നത രാഷ്ട്രീയ നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വിജിലൻസ്. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന് അറിയാം. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ കരാറുകാരന് ഭയമാണെന്നും വിജിലൻസ് പറയുന്നു.

സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം പറയുന്നത്. സർക്കാരിന്റെ പണം പോയത് ആർ ഡി എസ് കമ്പനിയുടെ ബാധ്യത തീർക്കാനാണ്. പാലം നിർമാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലൻസ് പറയുന്നു.

കേസിലെ പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ടി ഒ സൂരജും ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *