പാലാരിവട്ടം അഴിമതി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുഖ്യപ്രതി ടി ഒ സൂരജ് ഹൈക്കോടതിയിൽ

പാലാരിവട്ടം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയാണെന്ന് ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ മുഖ്യപ്രതിയായ സൂരജ് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷമായ ആരോപണമുള്ളത്. വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി കെ ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർ ഡി എക്‌സ് കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ വി കെ ഇബ്രാഹിംകുഞ്ഞാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകാത്തതിനായിരുന്നു തന്റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് അന്നത്തെ മന്ത്രിയാണെന്നും സൂരജ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *