പാലാരിവട്ടം പാലം: മുൻകൂർ പണം നൽകുന്നത് സാധാരണ രീതിയാണെന്ന് ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ്. മുൻകൂർ പണം നൽകുന്നത് സാധാരണ രീതിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടുണ്ട്. വേൾഡ് പ്രൊജക്ടുകൾ, എഡിബി പ്രൊജക്ട്, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ തുടങ്ങിയവക്ക് മൊബിലൈസേഷൻ ഫണ്ട് നൽകാൻ അനുമതിയുണ്ട്. കഴിഞ്ഞ സർക്കാർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. നിലവിലെ സർക്കാരും ഇത്തരത്തിൽ പണം നൽകാറുണ്ട്.

മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് ശുപാർശ ചെയ്തുവന്ന ഫയൽ താൻ കണ്ടിട്ടുണ്ട്. അത് മന്ത്രിയുടെ അവകാശമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *