പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ മരിച്ചയാൾ എഴുന്നേറ്റ് വന്നുവെന്ന് മൗലവിയുടെ പ്രസംഗം; ദയവ് ചെയ്ത് പൊല്ലാപ്പുണ്ടാക്കി തരരുതെന്ന് തങ്ങളുടെ മകൻ ഹമീദലി ശിഹാബ് തങ്ങൾ

Loading...
  • 483
    Shares

മരിച്ചു കിടന്നയാളെ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ജീവിപ്പിച്ചെന്ന അവകാശവാദവുമായി ഒരു മൗലവി. വയലിൽ മുഹമ്മദ് മോൻ ഹാജിയാർ എന്ന മൗലവിയാണ് പ്രസംഗത്തിനിടെ അതിഭീകര അവകാശവാദം നടത്തിയിരിക്കുന്നത്. പട്ടർ കടവ് ജബ്ബാർ ഫൈസി എന്നയൊരാൾ കാസർകോട് വെച്ച് മരിച്ചെന്നും അദ്ദേഹത്തെ പാണക്കാടേക്ക് കൊണ്ടുപോയപ്പോൾ ഉമറലി ശിഹാബ് തങ്ങൾ ജീവിപ്പിച്ചെന്നുമാണ് ഇയാൾ പ്രസംഗിക്കുന്നത്.

പ്രസംഗം കാണുക

എന്തൊരു ബിഡലാണ് മൊയ്‌ലാരെ ഇങ്ങള്.. തെരഞ്ഞെടുപ്പ് അടുത്തകൊണ്ടാണെന്നറിയാം.. എന്നാലും ഇത്തിരി ഓവറായില്ലേ.. 🤔🤔

Posted by Basheervt Pulimaram on Sunday, 10 February 2019

ജബ്ബാർ ഫൈസിക്ക് വേണ്ടി എടുത്ത ഖബർ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും അയാളെ ഇപ്പോൾ മയ്യത്ത് ഫൈസിയെന്നാണ് ആളുകൾ വിളിക്കുന്നതെന്നും മുഹമ്മദ് മോൻ ഹാജിയാർ പ്രംസഗത്തിൽ തട്ടിവിടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസമാണ് പ്രസംഗത്തിനെതിരെ പ്രചരിക്കുന്നത്.

ഇതിനിടെ മുഹമ്മദ് മോന്റെ വാദങ്ങളെ തള്ളി ഉമറലി ശിഹാബ് തങ്ങളുടെ മകൻ ഹമീദലി ശിഹാബ് തങ്ങൾ രംഗത്തുവന്നു. ജബ്ബാർ ഫൈസിയെന്ന വ്യക്തിയെ പറ്റിയുള്ള ഇല്ലാത്ത കറാമത്ത് പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. അതേപ്പറ്റി അന്വേഷിച്ചിരുന്നു. അത്തരമൊരു സംഭവമില്ലെന്നും ഹമീദലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളുണ്ടാക്കി വല്യ കറാമത്തുകൾ ഉണ്ടാക്കരുതെന്ന് അഭ്യർഥിക്കുന്നതായും ഹമീദലി തങ്ങൾ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *