സാമ്പത്തിക പ്രതിസന്ധി: ഗ്രാമപഞ്ചായത്ത് വിഭജനത്തിൽ നിന്ന് സർക്കാർ പിൻമാറുന്നു

ഗ്രാമ പഞ്ചായത്തുകൾ വിഭജിച്ച് പുതിയത് രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പിൻമാറ്റം. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തത്കാലം ഉദ്ദേശിക്കുന്നത്.

2011 ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം. 27,430ൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളെ വിഭജിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയം ഭരണവകുപ്പിന്റെ തീരുമാനം.

വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാക്കുമെന്ന അഭിപ്രായമാണ് ധനവകുപ്പിനുള്ളത്. മന്ത്രി തോമസ് ഐസക് ഇക്കാര്യം അറിയിച്ചതോടെ വിഭജനം വേണ്ടെന്ന നിലപാടിൽ സർക്കാർ എത്തുകയായിരുന്നു. അതേസമയം വാർഡുകളുടെ അതിർത്തി പുനർനിർണയം വരുന്നതോടെ വാർഡുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നാല് ഗ്രാമ പഞ്ചായത്തുകളെങ്കിലും വരുന്ന രീതിയിലാകും അതിർത്തി പുനർനിർണയം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *