പഞ്ചുരുളി തെയ്യം കെട്ടുന്നതിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണു മരിച്ചു

  • 8
    Shares

തെയ്യം കെട്ടുന്നതിനിടെ കോലധാരി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് ചിറ്റാരിക്കാലിന് സമീപം കുളിനീരിലാണ് സംഭവം. തെയ്യം കെട്ടുന്നതിനിടെ കോലധാരിയായ സുരേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ആളുകൾ ഓടിയെത്തി കോരിയെടുത്തപ്പോഴേക്കും അനക്കമില്ല. ഉടനെ തെയ്യവേഷം അഴിച്ചുമാറ്റി ഓട്ടോ റിക്ഷയിൽ ചെറുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

വർഷങ്ങളായി തെയ്യം കെട്ടുന്ന സുരേന്ദ്രൻ ശനിയാഴ്ച ഉച്ചയോടെയാണ് പറക്കളായി കാലിക്കടവിലെ വീട്ടിൽ നിന്നും പോയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സുരേന്ദ്രൻ പഞ്ചുരുളി കെട്ടിയത്. പകൽ 11 മണി വരെ തുടർച്ചയായി പഞ്ചുരുളി കെട്ടിയാടിയ ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്. സുരേന്ദ്രന്റെ മരണത്തോടെ പഞ്ചുരുളിക്ക് ശേഷം അരങ്ങിലെത്തേണ്ട തെയ്യങ്ങളെല്ലാം നിർത്തിവെച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *