കൊട്ടാരത്തിൽ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി പോലും സർക്കാരിനില്ലെന്ന് പന്തളം ശശി കുമാരവർമ

  • 26
    Shares

ശബരിമല വിഷയത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ പന്തളം കുടുംബം പ്രതിനിധി ശശികുമാര വർമ. ഒളിവ് കാലത്ത് കൊട്ടാരത്തിൽ നിന്നും കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി പോലും സർക്കാരിനില്ലെന്ന് ശശി കുമാര വർമ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാരിൽ നിന്ന് ശമ്പളം വാങ്ങിയ ഞാൻ ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. എന്നാൽ പി എസ് സി പരീക്ഷ ജയിച്ചാണ് ഞാൻ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത്. പന്തളം കൊട്ടാരം പ്രതിനിധിയായിട്ടല്ല. ഒളിവ് കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ നിനിന്ന് രക്ഷിച്ചത് കൊട്ടാരത്തിലെ അറകളാണ്. അന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും ശശി കുമാരവർമ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *