കെഎസ്ആർടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ലെന്ന് പന്ന്യൻ രവീന്ദ്രൻ

  • 14
    Shares

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസി സ്വകാര്യ സ്വത്താണെന്ന് തച്ചങ്കരി കരുതരുത്. ഇന്നുവന്ന് നാളെ പോകുന്നവനാണ് എംഡി. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു

കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂനിയനുകൾ നടത്തിയ സമരത്തിൽ സംസാരിക്കവെയാണ് പന്ന്യൻ രവീന്ദ്രന്റെ രൂക്ഷ വിമർശനം. തച്ചങ്കരി അധികം കളിക്കേണ്ട. കമ്മീഷനുകൾ തട്ടിയെടുക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ പല കളികളുമെന്നും അദ്ദേഹം പറഞ്ഞു

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും നേരത്തെ തച്ചങ്കരിയെ രൂക്ഷമായി വിമർശിച്ചിരുന്നു. തച്ചങ്കരിയുടെ ഉത്തരവുകൾക്ക് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്ന് ആനത്തലവട്ടം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *