ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കുടുംബം

  • 10
    Shares

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കുടുംബം. ആചാരാനുഷ്ഠനങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പന്തളം കുടുംബത്തിന്റെ നിർദേശങ്ങൾ മുന്നോട്ടുവെക്കും. നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ലെന്ന് ശശികുമാര വർമ വ്യക്തമാക്കി.

നാളെ രാവിലെ 10 മണിക്കാണ് ചർച്ച നടക്കുന്നത്. തന്ത്രി കുടുംബം, പന്തളം കുടുംബം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയവരെയാണ് ദേവസ്വം ബോർഡ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായി 17ന് നട തുറക്കും മുമ്പേ പ്രശ്‌നപരിഹാരത്തിനായാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *