സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രന്റെ കൊലപാതകം: പ്രതികളായ ഏഴ് ആർ എസ് എസുകാരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി
സിപിഎം പ്രവർത്തകൻ തലശ്ശേരിയിലെ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഇവർക്കുള്ള ശിക്ഷ ഉടൻ പ്രഖ്യാപിക്കും
ആർ എസ് എസ് പ്രവർത്തകരാണ് എല്ലാ പ്രതികളും. സി കെ പ്രശാന്ത്, നാമത്ത് ലൈജേഷ്, പാറായിക്കണ്ടി വിനീഷ്, വലിയ പറമ്പത്ത് ജ്യോതിഷ്, പഞ്ചാര പ്രശാന്ത്, കെ സി അനിൽകുമാർ, കിഴക്കയിൽ വിജിലേഷ്, കെ മഹേഷ് എന്നിവരാണ് പ്രതികൾ
2007 നവംബർ ആറിന് രാവിലെയാണ് പവിത്രനെ പ്രതികൾ കൊലപ്പെടുത്തുന്നത്. നാമത്ത് മുക്കിലെ ജലസംഭരണിക്കടുത്ത് വെച്ചായിരുന്നു കൊലപാതകം. പാൽ വാങ്ങാനായി പോകുകയായിരുന്ന പവിത്രനെ പ്രതികൾ വെട്ടുകയായിരുന്നു.