കനത്ത മഴയിൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി; ഭക്തരെ പുറത്തെത്തിച്ചത് തോണികളിൽ
കനത്ത മഴയെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെയോടെയാണ് ക്ഷേത്രത്തിലേക്ക് വെള്ളം കയറിയത്. സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങളെ തോണികളിലാണ് പുറത്തേക്ക് എത്തിച്ചത്.
കണ്ണൂരിൽ ശക്തമായ മഴ തുടരുകയാണ്. കൊട്ടിയൂരിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. ബാവലിപുഴയും വളപട്ടണം പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടിയിൽ മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.