പറശ്ശിനിക്കടവ് പീഡനം: 2 പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന; കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു, കൊളച്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

  • 10
    Shares

പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. കേസിൽ ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛനും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമടക്കം 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലാകെ 19 പ്രതികളാണുള്ളത്.

പെൺകുട്ടിയുടെ സുഹൃത്തായ കുട്ടിയും സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ടതായി ഇതിനിടെ തെളിഞ്ഞു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശിയാണ് സുഹൃത്തിനെ പീഡിപ്പിച്ചത്. കൊളച്ചേരി സ്വദേശി ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇതിന് പറശ്ശിനിക്കടവ് കേസുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്

പത്താം ക്ലാസ് വിദ്യാർഥിനിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ് പറശ്ശിനിക്കടവിൽ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വീണ്ടും വിളിച്ചുവരുത്തി മറ്റുള്ളവർക്കും കാഴ്ച വെച്ചു. കുട്ടിയുടെ 13ാം വയസ്സിൽ അച്ഛനും പീഡിപ്പിച്ചതായി പോലീസിന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *