പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; 19 പ്രതികളിൽ ഡിവൈഎഫ്‌ഐ നേതാവും

  • 11
    Shares

കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജ് മുറിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമ പവിത്രൻ, മാട്ടൂൽ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരം സ്വദേശികളായ ഷംസുദ്ദീൻ, ഷബീർ, അയൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസിലാകെ 19 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും പ്രതികളിൽ ഉൾപ്പെടുന്നതായാണ് വിവരം. ചിലരെ കസ്റ്റഡിയിലെടുത്തതായി പറയുന്നുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നവംബർ 26ന് പെൺകുട്ടിയുടെ സഹോദരനെ ഫോണിൽ വിളിച്ച് ചിലർ സഹോദരിയുടെ നഗ്ന വീഡിയോ ഉണ്ടെന്നും അമ്പതിനായിരം രൂപ തന്നില്ലെങ്കിൽ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ പറഞ്ഞതനുസരിച്ച് സഹോദരൻ ഷൊർഷൂർ റെയിൽവേ സ്‌റ്റേഷനിലെത്തി. ഇവിടെ നിന്ന് മൂന്നംഗ സംഘം യുവാവിനെ അജ്ഞാത കേന്ദ്രത്തിലെത്തിക്കുകയും ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു. സംഘത്തോട് തർക്കിച്ചപ്പോൾ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ഇവർ രക്ഷപ്പെട്ടു. സഹോദരിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *