പറശ്ശിനിക്കടവിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: കുട്ടിയുടെ അച്ഛനും ഡിവൈഎഫ്‌ഐ നേതാവും അടക്കം എട്ട് പേർ കസ്റ്റഡിയിൽ

  • 27
    Shares

പറശ്ശിനിക്കടവിൽ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേർ കൂടി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമടക്കം എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസിൽ നേരത്തെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

അച്ഛനും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. അച്ഛനെ കൂടാതെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നിഖിൽ തളിയിൽ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്തൂർ മേഖലാ കമ്മിറ്റി ഭാരവാഹിയാണ് ഇയാൾ. ലോഡ്ജിന് പുറമെ ചില വീടുകളിൽ എത്തിച്ചും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.

അഞ്ജലി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയം സ്ഥാപിച്ചാണ് കുട്ടിയെ കുടുക്കിയത്. അഞ്ജലിയെ കാണാനായി പറശ്ശിനിക്കടവിൽ എത്തിയ കുട്ടിയെ മുന്നംഗ സംഘം കാറിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയും കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കാണിച്ച് കുട്ടിയെ വീണ്ടും വിളിച്ചുവരുത്തി മറ്റുള്ളവർക്കും കാഴ്ച വെച്ചു. കൂടുതൽ പെൺകുട്ടികളും ഇത്തരത്തിൽ സംഘത്തിന്റെ വലയിൽ വീണതായാണ് പോലീസിന് ലഭിക്കുന്ന വിവരം


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *