പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: നാല് പേർ കസ്റ്റഡിയിൽ

  • 10
    Shares

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ, ശ്രീകണ്ഠാപുരം സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.

ഇരുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി നൽകിയ മൊഴി. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേരുടെ മുന്നിലെത്തിച്ചത്. സഹോദരിയുടെ നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സഹോദരനെ ആക്രമിക്കുകയും പണം തട്ടിയെടുക്കാനും ആറംഗ സംഘം ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയാണ് കുട്ടിയെ ലോഡ്ജിലെത്തിച്ച് പ്രതികൾക്ക് കൈമാറിയത്. ഇവർക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *