കൊച്ചിയിൽ മാതാപിതാക്കൾ 10 വർഷമായി തടങ്കലിലാക്കിയ കുട്ടികളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം

  • 16
    Shares

എറണാകുളം വടക്കൻ പറവൂരിൽ 10 വർഷമായി മാതാപിതാക്കൾ തടങ്കലിലാക്കിയ കുട്ടികളെ ശിശു ക്ഷേമ സമിതിക്ക് കൈമാറാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. കുട്ടികൾ രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുന്നവരല്ലെന്നും ദിവ്യശക്തിയുള്ളവരാണെന്നുമായിരുന്നു മാതാപിതാക്കളുടെ വാദം.

അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. കലക്ടറുടെ നിർദേശപ്രകാരം ഇന്ന് തഹസിൽദാർ വീട്ടിലെത്തി മാതാപിതാക്കളെയും കുട്ടികളെയും കണ്ടിരുന്നു. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു പിതാവ് അബ്ദുൽ ലത്തീഫിന്റെ നിലപാട്.

അബ്ദുൽ ലത്തീഫും ഭാര്യയും പുറത്തു പോകാറുണ്ടായിരുന്നുവെങ്കിലും കുട്ടികളെ വീടിന് പുറത്തേക്ക് വർഷങ്ങളായി ഇറക്കാറില്ലായിരുന്നു. പന്ത്രണ്ടും ഒമ്പതും ആറും വയസ്സുള്ള മക്കളെയാണ് അബ്ദുൽ ലത്തീഫും ഭാര്യയും തടങ്കലിൽ വെച്ചിരുന്നത്. അയൽവാസികളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ ജീവിതം. വിശ്വാസത്തിന്റെ പേരിലാണ് ഇതെല്ലാമെന്ന് അബ്ദുൾ ലത്തീഫ് പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *