നിങ്ങൾക്കിവിടെ എന്തുവാടോ പണി; വില്ലേജ് ഓഫീസറെ നിർത്തിപ്പൊരിച്ച് കലക്ടർ

  • 57
    Shares

പ്രളയാനന്തരമുള്ള ദുരിതാശ്വാസ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ കലക്ടർ പൊതുമധ്യത്തിൽ വെച്ച് ശകാരിക്കുന്ന വീഡിയോ വൈറലാകുന്നു. പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് ആണ് വില്ലേജ് ഓഫീസറെ ശകാരിച്ചത്.

ദുരിതബാധിതരായവർക്ക് വിതരണം ചെയ്യേണ്ട കിറ്റുകളിൽ വീഴ്ച വരുത്തിയതാണ് കലക്ടറെ ചൊടിപ്പിച്ചത്. നാട്ടുകാർ കലക്ടറോട് നേരിട്ട് പരാതി പറഞ്ഞതോടെ വില്ലേജ് ഓഫീസറോട് കലക്ടർ ചോദ്യമുയർത്തുകയായിരുന്നു. കലക്ടറുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ ഉദ്യോഗസ്ഥൻ നിന്നുവിയർക്കുന്നതും കാണാം.

നിങ്ങൾക്കിവിടെ എന്തുവാടോ പണിയെന്ന് ഒടുവിൽ കലക്ടർ ക്ഷുഭിതനായി ചോദിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം

IAS PB Nooh

Posted by Jouhar Tgi on Wednesday, 12 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *