പത്തനംതിട്ടയിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്; ഏറ്റവും കുറവ് വോട്ട് പിസി ജോർജിന്റെ പൂഞ്ഞാറിൽ

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ചൂഷണം നടത്തി സംസ്ഥാനത്ത് വൻ കലാപം അഴിച്ചുവിട്ട ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വൻ തിരിച്ചടി. ബിജെപി വിജയപ്രതീക്ഷ പുലർത്തിയ പത്തനംതിട്ട മണ്ഡലത്തിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പത്തനംതിട്ട മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും കെ സുരേന്ദ്രന് മുന്നിലെത്താൻ സാധിച്ചില്ല. ആന്റോ ആന്റണി 39765 വോട്ടുകൾക്ക് പത്തനംതിട്ടയിൽ മുന്നിട്ട് നിൽക്കുകയാണ്. എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജാണ് രണ്ടാം സ്ഥാനത്ത്.

അടൂർ മണ്ഡലത്തിൽ മാത്രം രണ്ടാം സ്ഥാനത്ത് എത്താൻ കെ സുരേന്ദ്രന് സാധിച്ചു. ബാക്കി എല്ലാ മണ്ഡലത്തിലും കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു. പി സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലാണ് കെ സുരേന്ദ്രന് ഏറ്റവും കുറവ് ലഭിച്ചത്. പൂഞ്ഞാറിൽ 26364 വോട്ടുകൾ മാത്രമാണ് സുരേന്ദ്രന് ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *