പത്തനംതിട്ട ജ്വല്ലറി മോഷണം: ഓടി രക്ഷപ്പെട്ട പ്രതിയെയും പിടികൂടി; സ്വർണവും പണവും വീണ്ടെടുത്തു

പത്തനംതിട്ടയിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിലെ എല്ലാ പ്രതികളും പിടിയിൽ. പോലീസ് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട നിധിൻ ജാദവാണ് പിടിയിലായത്. മോഷണം പോയ സ്വർണവും പണവും പോലീസ് വീണ്ടെടുത്തു.

ഇന്നലെയാണ് കൃഷ്ണ ജ്വല്ലറിയിൽ മോഷണം നടന്നത്. ഇന്ന് രാവിലെ സേലത്ത് നടന്ന വാഹനപരിശോധനക്കിടെയാണ് നാല് പേരെ പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നിധിൻ പണവും സ്വർണവുമായി ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിപ്പോയ ആളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുകയും സേലം പോലീസ് പിടികൂടുകയുമായിരുന്നു

അഞ്ച് പ്രതികളും നിലവിൽ സേലം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. രണ്ടാഴ്ച മുമ്പ് ജ്വല്ലറിയിൽ ജോലിക്ക് കയറിയ അക്ഷയ് പാട്ടീലാണ് മോഷണത്തിലെ മുഖ്യപ്രതിയും സൂത്രധാരനും. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷണം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *