പത്തനംതിട്ടയിലെ 13കാരന്റെ ആത്മഹത്യക്ക് പിന്നിൽ മൊബൈൽ ഗെയിം എന്ന് സൂചന
പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത പതിമൂന്നുകാരന്റെ മരണത്തിന് പിന്നിൽ മൊബൈൽ ഗെയിമെന്ന് പോലീസിന് സൂചന ലഭിച്ചു. സൂചനയെ തുടർന്ന് പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയുടെ മുറിയിൽ നിന്നും ബുക്കുകളിൽ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന
ഗെയിമിന് അടിമപ്പെട്ട് കുട്ടി ആത്മഹത്യ ചെയ്തതായാണ് സൂചന. രണ്ടാഴ്ച മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്. തനിക്ക് കാർ സമ്മാനമായി ലഭിക്കുമെന്ന് കുട്ടി അടുത്ത കൂട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവത്രെ.
കാർ അടക്കമുള്ള വമ്പൻ ഓഫറുകൾ നൽകി കുട്ടികളെ ഗെയിമിന് അടിമപ്പെടുത്തുകയും പിന്നീട് ചതിക്കുഴിയിൽ വീഴിക്കുകയുമാണ് ഇത്തരം ഗെയിമുകളുടെ രീതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു