പത്തനംതിട്ടയിൽ യുവാവ് നടുറോഡിൽ കുത്തേറ്റ് മരിച്ചു

  • 20
    Shares

പത്തനംതിട്ട ഓമല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് മഹേഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ഊപ്പമൺ ജംഗ്ഷനിൽ വെച്ചാണ് മഹേഷിന് കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് യുവാവിനെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *