കന്യാസ്ത്രീയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുന്നു; മുടി മുറിച്ച നിലയിൽ, മുറിയിലും ചോരക്കറ

  • 7
    Shares

പത്തനാപുരത്ത് മൗണ്ട് താബോർ കോൺവെന്റിലെ കിണറിൽ കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. സി ഇ സൂസമ്മ(54)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം കോൺവെന്റിലെ കിണറിനുള്ളിൽ കണ്ടത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു

കന്യാസ്ത്രീ താമസക്കുന്ന മുറിയിൽ രക്തം തളം കെട്ടിയതിന്റെ പാടുകളുണ്ട്. കിണറിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടി മുറിച്ച നിലയിലാണ്.

അമ്പതോളം കന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെന്റിലാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *