പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

യുവ വ്യവസായി പോൾ എം ജോർജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളെ കോടതി വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാംപ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നില്ല

കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരൽ എന്നീ വകുപ്പുകൾ നിലനിൽക്കും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനാൽ പ്രതികൾക്ക് ഇനി പുറത്തിറങ്ങാം. 2009 ഓഗസ്റ്റ് 21ന് രാത്രി നെടുമുടി പൊങ്ങയിൽ നടുറോഡിൽ വെച്ചാണ് പോൾ എം ജോർജിനെ കൊലപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *