പഴയങ്ങാടി സ്റ്റേഷനിൽ കയറി യുവതിയുടെ പരാക്രമം; എസ്‌ഐക്കും വനിതാ പോലീസുകാരിക്കും പരുക്ക്

  • 10
    Shares

പഴയങ്ങാടി പോലീസ് സ്‌റ്റേഷനിൽ കയറി യുവതി എസ് ഐയെയും പോലീസുകാരെയും ആക്രമിച്ചു. കാസർകോട് ഉദുമ ബാര സ്വദേശി ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ് ഐ ബിനുമോഹൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്‌റ്റേഷനിലെത്തിയ ദിവ്യ എസ് ഐയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. പരാതിയുണ്ടെങ്കിൽ മാത്രം കണ്ടാൽ മതിയെന്ന് എസ് ഐ മറുപടി നൽകിയതോടെ ഇവർ വാതിൽ തള്ളി തുറന്ന് എസ് ഐയുടെ ഓഫീസിലേക്ക് കയറുകയും മേശപ്പുറത്ത് ഇരുന്ന പേപ്പർ വെയ്റ്റ് എടുത്ത് ആലമാരയുടെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു.

ഏറുകൊണ്ട് അലമാരയുടെ ചില്ലുകൾ തകർന്നു. തുടർന്ന് ബിനുമോഹന്റെ യൂനിഫോമിൽ പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ദിവ്യക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കേസുണ്ട്. അന്ന് തളിപ്പറമ്പ് എസ് ഐയായിരുന്നു ബിനുമോഹൻ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് അറിയിച്ചാണ് ദിവ്യ പഴയങ്ങാടി സ്റ്റേഷനിലെത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *