സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി സി ജോർജ്; വൈദ്യപരിശോധന നടത്തിയാൽ വിശുദ്ധകളാണോയെന്ന് അറിയാം

  • 8
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി സി ജോർജ് എംഎൽഎ. ബിഷപിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് പരാതിയുണ്ടായിരുന്നുവെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പുറത്തുപറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ട് പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്ന് പിസി ജോർജ് ചോദിച്ചു

പീഡനത്തിന് ഇരയായ കന്യാസ്ത്രീ കന്യകയല്ലാതായി. അതിനാൽ അവർക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയാൽ അവർ വിശുദ്ധകളാണോയെന്ന് അറിയാമെന്നും പിസി ജോർജ് പറഞ്ഞു. കേരളാ പോലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് ബിഷപിനെതിരെ അന്വേഷണം നടത്തുന്നതെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *