കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണ്; ക്രിസ്ത്യാനികൾ ബിജെപിക്കൊപ്പം നിൽക്കുന്നതിൽ തെറ്റില്ല: പൂഞ്ഞാർ എംഎൽഎ പി സി ജോർജ്

കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണ്. താമരയാണ് മാതാവിനെ സംരക്ഷിക്കുന്നത്. ഇതുപോലെ ബിജെപിക്ക് ഒപ്പം ക്രിസ്ത്യാനികൾ നിൽക്കുന്നതിൽ തെറ്റില്ലെന്ന് പൂഞ്ഞാറിലെ എംഎൽഎ പി സി ജോർജ് പറഞ്ഞു. തൊടുപുഴയിൽ എൻ ഡി എ സ്ഥാനാർഥി ബിജു കൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്

കേരളത്തിൽ എൻ ഡി എ നാല് സീറ്റുകൾ നേടും. ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ലീഗും ശ്രമിക്കുകയാണ്. ഉത്തരേന്ത്യയിൽ കേൾക്കാൻ ആളില്ലാത്തത് കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തിയതെന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *