ശബരിമല പ്രതിഷേധം: സഭയിൽ കറുത്ത വസ്ത്രമണിഞ്ഞ് പി സി ജോർജ്
ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി സഭയിൽ കറുപ്പുടുത്ത് വന്ന് പി സി ജോർജ് എംഎൽഎ. ഭക്തർക്ക് പിന്തുണയുമായാണ് കറുപ്പ് ഉടുത്ത് വന്നതെന്ന് പി സി ജോർജ് പറഞ്ഞു. ഇപ്പോൾ ഏറ്റവുമധികം വേദന അനുഭവിക്കുന്ന ഹൈന്ദവ സമൂഹത്തോടുള്ള പിന്തുണയാണ് ഈ വേഷമെന്ന് പി സി ജോർജ് പറഞ്ഞു
ബിജെപി മാത്രമെങ്ങനെയാണ് വർഗീയ ഫാസിസ്റ്റ് ആകുന്നത്. കോൺഗ്രസും സിപിഎമ്മും വർഗീയ പാർട്ടികളാണ്. കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുകയാണെന്നും മറ്റാരും വരരുതെന്നാണ് ഇവരുടെ തീരുമാനമെന്നും പി സി ജോർജ് പറഞ്ഞു.
ബിജെപി സഹകരിച്ചാൽ തന്റെ പാർട്ടിയുടെ പിന്തുണയുണ്ടാകും. പൂഞ്ഞാർ മാതൃകയിൽ കേരളം മുഴുവൻ മത്സരിക്കാനാണ് നോക്കുന്നതെന്നും പി സി ജോർജ് വ്യക്തമാക്കി.