റമദാൻ മാസത്തിലും ഖുറാനെ തൊട്ട് കള്ളം പറയുന്നവരാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ: പി സി ജോർജ്

മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചു കൊണ്ട് താൻ സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ ചിലർ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പി സി ജോർജ്. ശബ്ദരേഖ സംബന്ധിച്ച് ഡിജിപിക്ക് നൽകിയ പരാതിയിൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുമ്പോൾ സത്യാവസ്ഥ എല്ലാവർക്കും ബോധ്യപ്പെടുമെന്നും പി സി ജോർജ് പറഞ്ഞു

സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ നേതൃത്വം കൊടുക്കുന്നവരാണ് ഇതിന് പിന്നിൽ റമദാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികൾ ഇതിന് നേതൃത്വം കൊടുക്കുന്നുവെന്ന് പറയുമ്പോൾ അവരുടെ ദുഷ്ടലാക്ക് എന്തെന്ന് ബോധ്യപ്പെടും. ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങൾ ഈരാറ്റുപേട്ടയിൽ പറയുമെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *