പി സി ജോർജ് എൻ.ഡി.എയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം 4 മണിക്ക്

  • 52
    Shares

പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം 4 മണിക്ക് പത്തനംതിട്ടയിൽ നടക്കും. ബിജെപി നേതാക്കൾക്കൊപ്പം പി സി ജോർജ് സംയുക്ത വാർത്താ സമ്മേളനം നടത്തും.

നേരത്തെ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. എന്നാൽ കെ സുരേന്ദ്രൻ സ്ഥാനാർഥിയായതിനാൽ പിൻമാറുന്നതായും അദ്ദേഹം പിന്നീട് പറഞ്ഞു. പി സി ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകൾ പത്തനംതിട്ട മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഇത് കെ സുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് ബിജെപിയും കണക്കുകൂട്ടുന്നത്.

എന്നാൽ സംഘപരിവാറുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതോടെ ജനപക്ഷത്ത് നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *