പാലാ തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം ഇല്ലാതാകും; നേതാക്കൾ ജനപക്ഷത്തേക്ക് വരുമെന്നും പി സി ജോർജ്

പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം ഇല്ലാതാകുമെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. ജോസ് വിഭാഗത്തിലെ നേതാക്കൾ ജനപക്ഷത്തേക്ക് വരും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു

പാലായിൽ എൽ ഡി എഫും എൻ ഡി എയും തമ്മിലാണ് മത്സരം. യുഡിഎഫ് ബഹുദൂരം പിന്നിലാണ്. തെരഞ്ഞെടുപ്പിൽ മോദിയുടെ ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാകുന്നത് എൻ ഡി എക്ക് ഗുണം. കത്തോലിക്ക സഭയുടെ പിന്തുണയും എൻ ഡി എക്കാണെന്ന് പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *