ബിജെപി പ്രവർത്തകർക്കെതിരെ പി സി ജോർജ്; കൂടെ നടന്ന് സുരേന്ദ്രന്റെ കാലുവാരി

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ തോൽവിക്ക് പിന്നാലെ ബിജെപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. കൂടെ നടന്ന ബിജെപിക്കാർ സുരേന്ദ്രന്റെ കാലുവാരിയെന്നും വോട്ട് മറിച്ചെന്നും പി സി ജോർജ് ആരോപിച്ചു. സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പി സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലായിരുന്നു.

എക്‌സിറ്റ് പോളുകളിൽ പത്തനംതിട്ടയിൽ ബിജെപിയുടെ ജയമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവിയെ കുറിച്ച് ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *