വർഗീയ വിദ്വേഷം നിറഞ്ഞ പരാമർശം തന്റേതല്ല, പ്രചരിക്കുന്ന ശബ്ദരേഖ മറ്റാരുടെയോ: പി സി ജോർജ്

വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള ശബ്ദരേഖ തന്റേതല്ലെന്ന് പി സി ജോർജ്. ഏഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയിലുള്ള ശബ്ദം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി. അത്തരത്തിൽ ഒരു ഫോൺ കോൾ വന്നിരുന്നതായും പി സി ജോർജ് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പി സി ജോർജിന്റേതായി ഫോൺ സംഭാഷണം പ്രചരിച്ചത്. ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തന്റേതാണെന്നും അതിന് ശേഷമുള്ള ശബ്ദം തന്റേതല്ലെന്നുമാണ് പി സി ജോർജ് പറയുന്നത്.

ശബ്ദരേഖയിൽ മുസ്ലിം വിഭാഗത്തെ ആക്ഷേപിച്ച് സംസാരിക്കുന്നതായാണ് ഉള്ളത്. ഇതിന് പിന്നാലെ ജോർജിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *