പി സി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് യോഗത്തിൽ ധാരണ

  • 48
    Shares

ബിജെപി പ്രേമം അവസാനിപ്പിച്ച് യുഡിഎഫ് പരിണയം കാത്തിരിക്കുന്ന പി സി ജോർജിന് തിരിച്ചടി. മുന്നണി പ്രവേശനത്തിനായി പി സി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗത്തിൽ അഭിപ്രായമുയർന്നു. കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുണ്ടെന്ന് കാണിച്ച് നേരത്തെ പി സി ജോർജ് കത്ത് നൽകിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായാണ് യുഡിഎഫ് യോഗം ചേർന്നത്. കേരളാ കോൺഗ്രസ് എം യോഗത്തിൽ ഒരു സീറ്റ് കൂടി അധികം ചോദിച്ചു. ഇടുക്കി സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പിസിയുടെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യോഗത്തിൽ ധാരണയായി.

നിലവിൽ 20 സീറ്റുകളിൽ 17 എണ്ണത്തിൽ കോൺഗ്രസും രണ്ട് സീറ്റിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ കേരളാ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ലീഗ് ഇത്തവണ ഒരു സീറ്റ് അധികം ചോദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതൂകൂടാതെയാണ് മാണി വിഭാഗവും ഒരു സീറ്റ് അധികം ചോദിച്ചിരിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *