പീരുമേട് കസ്റ്റഡി മരണം: സബ് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പീരുമേട് സബ് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച്. ന്യൂമോണിയ ബാധിതനായ രാജ്കുമാറിനെ കൃത്യ സമയത്ത് ചികിത്സ നൽകാത്തതാണ് മരണത്തിന് കാരണമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അവശനായ രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതിൽ ജയിലധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് മനപ്പൂർവ്വമാണോയെന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. നേരത്തെ കേസ് അട്ടിമറിക്കാൻ പോലീസ് സംഘടിതമായി ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളിൽ തിരുത്തൽ വരുത്തിയെന്നാണ് കണ്ടെത്തിയത്.