മർദിച്ചത് അറിയാതിരിക്കാൻ രാജ് കുമാറിന്റെ ദേഹത്ത് എണ്ണ ചൂടാക്കി തിരുമ്മി; നിർണായക മൊഴിയുമായി പോലീസുദ്യോഗസ്ഥൻ
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ നിർണായക മൊഴി പുറത്ത്. കൊല്ലപ്പെട്ട രാജ് കുമാറിന്റെ മുറിവുകൾക്ക് മേൽ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പോലീസുദ്യോഗസ്ഥൻ മൊഴി നൽകി. മർദനം പുറത്തറിയാതിരിക്കാനായിരുന്നു ഇത്. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയിൽ വെച്ചാണ് രാജ് കുമാറിനെ മർദിച്ചതെന്നും പോലീസ് ഡ്രൈവർ സജീവ് ആന്റണി മൊഴി നൽകി.
ഒളിവിൽ പോയ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മർദനം. വൈദ്യ പരിശോധനക്ക് പോകും മുമ്പ് കാന്റീനിൽ നിന്ന് എണ്ണ ചൂടാക്കി കൊണ്ടുവന്ന് തിരുമ്മുകയായിരുന്നു. കേസിലെ നാല് പ്രതികളും പോലീസുകാരാണ്. ഇതിൽ രണ്ട് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്.